പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന തീർഥാടകരെ തടയാൻ ഒരു കാരണവശാലും അനുവദിക്കിെല്ലന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശാന്തമായ അന്തരീക്ഷത്തിൽ തീർഥാടനം നടത്താനുള്ള ഭക്തരുടെ അവകാശം ഹനിക്കാൻ ആരെയും അനുവദിക്കില്ല. ശരണം വിളിയെ മുദ്രാവാക്യമായി പരിവർത്തനം ചെയ്യുന്നവർ ശ്രീ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയല്ല ദേവസ്വം മന്ത്രിയെന്ന നിലയിൽ താൻ സന്നിധാനത്ത് എത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തെ തുടർന്ന് തകർന്ന പമ്പയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. നിർമാണ പ്രവർത്തനങ്ങളടക്കം തടസപ്പെടുത്താനുള്ള നീക്കം ചില വർഗീയവാദികൾ നടത്തുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും അേദ്ദഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.