നാളെ വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: നാളെ വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ല. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെ. സുധാകരന്‍റെ പരാമര്‍ശത്തോടാണ് വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

തന്നെ തല്ലണമെന്ന് സുധാകരന് മോഹമുണ്ടായിരിക്കാം. ചിവിട്ടിയെന്ന് സുധാകരൻ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ. സുധാകരൻ പദ്ധതിയിട്ടെന്ന് സുധാകരന്‍റെ വിശ്വസ്തൻ തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Will hold a press conference tomorrow and reply to the Chief Minister says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.