ഒളിമ്പിക്സിൽ കേരളത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കും -മന്ത്രി ജയരാജൻ

തിരുവനന്തപുരം: ഒളിമ്പിക്സിൽ കേരളത്തി​​​െൻറ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്​ സംസ്ഥാന കായികവകുപ്പി​​െൻറ നേത ൃത്വത്തിൽ പ്രവർത്തനം നടന്നുവരുന്നതായി മന്ത്രി ഇ.പി. ജയരാജൻ. കായികരംഗത്ത് കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തേ ക്ക് എത്തിക്കുകയാണ്​ ലക്ഷ്യം. 2019ലെ ഖേലോ ഇന്ത്യ വിജയികൾക്ക് (അണ്ടർ 17, അണ്ടർ 21 വിഭാഗം) പുരസ്‌കാരവും ക്യാഷ് അവാർഡും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

മിസ്​റ്റർ യൂനിവേഴ്സ് ചിത്തരേശ് നടേശന് ഫലകവും അഞ്ചു ലക്ഷം രൂപയും മന്ത്രി സമ്മാനിച്ചു. സ്‌കൂൾ കായികമേളയിലെ മികച്ച സ്‌കൂളുകൾക്കും വ്യക്തിഗത ചാമ്പ്യന്മാർക്കും പരിശീലകർക്കുമുള്ള ഉപഹാരം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിച്ചു.

കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ഡയറക്ടർ ജെറോമിക് ജോർജ്​, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ്കുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ്​ സുനിൽകുമാർ തുടങ്ങിയവർ പ​െങ്കടുത്തു.

Tags:    
News Summary - will ensure kerala participation in Olympics says minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.