നെടുങ്കയത്ത് വെള്ളത്തിലകപ്പെട്ട കാട്ടാനക്കൂട്ടം
Posted On
date_range Updated On
date_range നെടുങ്കയത്ത് കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു
കരുളായി (മലപ്പുറം): നെടുങ്കയത്ത് കരിമ്പുഴ മുറിച്ചുകടക്കവെ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു. പുഴയിലെ കയത്തിലകപ്പെട്ട കുട്ടിയാനകളെ കാട്ടാനകൾ തന്നെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
മൂന്ന് ആനകളോടൊപ്പം പുഴ മുറിച്ചുകടക്കുകയായിരുന്ന കുട്ടിയാനകളാണ് കയത്തിൽ അകപ്പെട്ടത്. ഉടനെ വലിയ ആനകൾ ഏറെ പണിപ്പെട്ട് കുട്ടിയാനകളെ രക്ഷിക്കുകയായിരുന്നു.
ആനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തിയിരുന്നു. കുട്ടിയാനകൾ ഒഴുക്കിൽപെട്ടാൽ രക്ഷപ്പെടുത്താനുള്ള സജ്ജീകരണങ്ങളുമായാണ് വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.