Posted On
date_range Updated On
date_range കടുവയുടെ ആക്രമണത്തിൽ കാട്ടാന ചെരിഞ്ഞു
നിലമ്പൂർ: വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് വനത്തിൽ കടുവയുടെ ആക്രമണത്തിൽ കാട്ടാന ചെരിഞ്ഞു. പുഞ്ചക്കൊല്ലി റബർ പ്ലാന്‍റേഷനു സമീപം ചപ്പത്തിക്കൽ വനമേഖലയിലാണ് ബുധനാഴ്ച രാവിലെ ആദിവാസികൾ കാട്ടാനയുടെ ജഡം കണ്ടത്.
പുന്നപ്പുഴക്ക് ചേർന്നായിരുന്നു ജഡം. വഴിക്കടവ് റേഞ്ച് ഓഫിസർ ഷരീഫ് പനോലത്തിന്‍റെ നേതൃത്വത്തിൽ വനപാലകർ നടത്തിയ പരിശോധനയിൽ ജഡത്തിനു സമീപം കടുവയുടെ കാൽപാടുകളും പെരുമാറ്റരീതിയും കണ്ടു.
തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളിൽ മാരക മുറിവുകളുണ്ടായിരുന്നു. ഏകദേശം രണ്ടു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്. വെറ്ററിനറി സർജന്മാർ പോസ്റ്റ്മോർട്ടം നടത്തി. ഉദ്ദേശം 20 വയസ്സുള്ള പിടിയാനയാണ്. കടുവയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.