മലക്കപ്പാറയിൽ സ്വകാര്യ ബസ് തടഞ്ഞ കാട്ടാന ഭീതി പരത്തി

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ റോ​ഡി​ന് ന​ടു​വി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ കാ​ട്ടാ​ന ഭീ​തി പ​ര​ത്തി. വാ​ൽ​പ്പാ​റ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ട്ട ‘ചീ​നി​ക്കാ​സ്’ ബ​സി​ന് മു​ന്നി​ലാ​ണ് ആ​ന നി​ല​യു​റ​പ്പി​ച്ച​ത്. രാ​വി​ലെ പ​ത്തോ​ടെ ആ​ന​ക്ക​യം ഭാ​ഗ​ത്ത് വ​ള​വി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ കാ​ണാ​തെ ബ​സ് പെ​ട്ടെ​ന്ന് മു​ന്നി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ ബി​ജു പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തി​നാ​ൽ മാ​ത്ര​മാ​ണ് ആ​ന​യെ ഇ​ടി​ക്കാ​തി​രു​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ വ്ലോ​ഗ​ർ​മാ​രു​ടെ ബ​ഹ​ള​മാ​ണ് ആ​ന​യെ വി​റ​ളി പി​ടി​പ്പി​ച്ച​ത്. അ​ൽ​പ​നേ​രം ക​ഴി​ഞ്ഞ് ആ​ന റോ​ഡി​ന് വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞ​പ്പോ​ൾ ബ​സ് മു​ന്നോ​ട്ടെ​ടു​ത്തു. ഇ​തോ​ടെ ബ​സി​ന് പി​ന്നാ​ലെ പാ​ഞ്ഞെ​ത്തി. എ​ന്നാ​ൽ, റോ​ഡി​ൽ വ​ഴി​മു​ട​ക്കി നി​ൽ​ക്കു​ന്ന വ്ലോ​ഗ​ർ​മാ​രു​ടെ ത​ട​സ്സം കാ​ര​ണം ബ​സ് മു​ന്നോ​ട്ടെ​ടു​ക്കാ​നാ​യി​ല്ല. പ​ക്ഷേ, പി​ന്നാ​ലെ​യെ​ത്തി​യ ആ​ന ബ​സി​നെ ആ​ക്ര​മി​ക്കാ​തെ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

Tags:    
News Summary - wild elephant stopped a private bus in Malakkappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.