Posted On
date_range Updated On
date_range മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; കടകൾ തകർത്തു, ഗതാഗതം തടസപ്പെട്ടു
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ കാട്ടാന ഇറങ്ങി. ഇക്കോ പോയിന്‍റിന് സമീപമാണ് ആനയിറങ്ങിയത്. ഇവിടെ കരിക്ക് വിൽക്കുന്ന മൂന്ന് കടകൾ കാട്ടാന തകർത്തു. തുടർന്ന് കാട്ടാന തിരികെ പോയി. ആന ഇറങ്ങിയതിനെ തുടർന്ന് മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പടയപ്പ നിലവിലുള്ളത് കാട്ടിലാണെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടാനയെ പ്രകോപിപ്പിക്കരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആറു മാസം മുമ്പ് മൂന്നാറിൽ പടയപ്പയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇവിടെ നിന്ന് കാട്ടാനയെ തുരുത്തി ഓടിച്ചിരുന്നു. ഇതിന് ശേഷം പ്രദേശത്ത് കാട്ടാനയുടെ ഇറങ്ങിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.