എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചതിനെ തുടർന്ന് റോഡ് ഉപരോധിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 45ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും വഴിതടഞ്ഞതിനുമാണ് കേസ്.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. എരുമേലി-പമ്പ പാതയിലെ കണമലയിലാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചത്. മാസപൂജക്കായി ശബരിമല നട തുറന്നിരുന്നതിനെ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ നിരവധി തീർഥാടകർ ഉൾപ്പെടെ വഴിയിൽ കുടുങ്ങി.
കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളും തടഞ്ഞതോടെ യാത്രക്കാരും ദുരിതത്തിലായി. രാവിലെ തുടങ്ങിയ പ്രതിഷേധം വൈകീട്ടാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.