വെടിവച്ച് വീഴ്ത്തിയ കാട്ടുപന്നിയെ കുഴിച്ച് മൂടുന്നു

മൂന്നുപേരെ ആക്രമിച്ച് പരിക്കേൽപിച്ച കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി, മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കുഴിച്ചുമൂടി

വെള്ളറട (തിരുവനന്തപുരം) : മണലിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിന് പോയ പിതാവിനും മകനും അയല്‍വാസിക്കുമാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മണലി സ്വദേശിയായ ബാബു (60), മകന്‍ ജിജോ ബാബു (30), അയല്‍വാസി സാജു (37) എന്നിവരെയാണ് കാട്ടുപന്നിയുടെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സാരമായി പരിക്കേറ്റ ജിജോ ബാബു നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയിലും മറ്റുള്ളവര്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ആദ്യം ബാബുവിനെയാണ് പന്നി ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് പന്നിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മകനെ ആക്രമിക്കുകയായിരുന്നു.

ഇവരുടെ നിലവിളികേട്ട് എത്തിയ അയല്‍വാസിയായ സാജുവിനെയും ആക്രമിച്ചതോടെ നാട്ടുകാര്‍ വെള്ളറട പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ നിന്നും വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനെത്തി പന്നിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച ശേഷം കുഴിച്ച് മൂടി. 

Tags:    
News Summary - wild boar attacked and injured three people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.