ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തലക്കടിച്ച്​ കൊന്നു

മാള: അഷ്​ടമിച്ചിറ പഴൂക്കരയിൽ വീട്ടിൽ ഉറങ്ങിക്കിടന്നപ്പോൾ ഇരുമ്പുവടികൊണ്ട് ഭാര്യ തലക്കടിച്ച് പരിക്കേൽപ്പിച ്ചയാൾ മരിച്ചു. പഴൂക്കര ആവീട്ടിൽ പരമേശ്വരനാണ്(60) മരിച്ചത്. ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പരമേശ്വരനെ ഇരുമ്പ് വടി ഉപയോഗിച്ച്‌ ഭാര്യ രമണി ആക്രമിച്ചതായി പൊലീസ് പറയുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രമണി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും അവർ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. മാള പൊലീസ് കേസെടുത്തു.

Tags:    
News Summary - wife killed sleeping husbend-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.