Posted On
date_range Updated On
date_range ഭർത്താവ് ഓടിച്ച ഓട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു
കട്ടപ്പന: ഭർത്താവ് ഓടിച്ച ഓട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു. ഭർത്താവും രണ്ട് മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. അണക്കര കടശ്ശിക്കടവ് സ്വദേശി മഹേശ്വരെൻറ ഭാര്യ ലോകലക്ഷ്മിയാണ് (23) മരിച്ചത്. മഹേശ്വരൻ (27) ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെ കുമളി-മൂന്നാർ സംസ്ഥാനപാതയിൽ അണക്കരക്ക് സമീപം പാമ്പുപാറയിലാണ് അപകടം. അണക്കരയിൽനിന്ന് കടശ്ശിക്കടവിനു വരുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ അണക്കരയിലെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഭാര്യയെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.