Posted On
date_range Updated On
date_range ഖജനാവ് കാലിയല്ല; പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കി ഉണ്ടായിരുന്നത് 5,429 കോടി രൂപ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കി ഉണ്ടായിരുന്നുവെന്ന് വിവരാവകാശ രേഖ. ഈ മാസം ഒന്ന് വരെയുള്ള കണക്കാണ് രേഖയിലുള്ളത്.
സംസ്ഥാനത്ത് സാമ്പത്തിക നില പൂർണമായും തകർന്നടിഞ്ഞുവെന്നും ധവള പത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. ധവള പത്രമിറക്കാൻ സർക്കാർ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് വിവരാവകാശ രേഖ പുറത്ത് വരുന്നത്.
കേരളം പാപ്പരായ സംസ്ഥാനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി നേരത്തെ ആരോപിച്ചിരുന്നു. ആന്‍റണിയുടെ പരാമർശത്തിനു പിന്നാലെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കി വെച്ചാണ് സര്‍ക്കാർ പടിയിറങ്ങിയതെന്നുമാണ് കെ.എൻ ബാലഗോപാൽ മറുപടി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.