പ്രാണവായു' -ആ കഥ ഒരു മുന്നറിയിപ്പായിരുന്നു

''ഞാന്‍ കുറേ കണക്കുകൂട്ടി നോക്കി അനീഷാ. ഇന്നു രാത്രിയില്‍ ഒരാള്‍ മരിച്ചേ ഒക്കൂ. എങ്കില്‍ നാലഞ്ചു ദിവസംകൂടി പിടിച്ചുനില്‍ക്കാം. അതുകൊണ്ട്...''

''അതുകൊണ്ട്...?''


വാരിയ ചോറ് പ്ലേറ്റില്‍ തന്നെയിട്ട് വരുണ്‍ പരിഭ്രമം കാണിക്കാതെ പറഞ്ഞു:
''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ മാസ്‌ക് ഇപ്പോള്‍ നീ അഴിച്ചുമാറ്റണം.'' 


അനീഷയുടെ കണ്ണ് തുറിച്ചു.
''ആരുടെ?''


''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല്‍ മതി!''.


ഇത് മലയാളത്തിൽ ഒരു ചെറുകഥ അവസാനിക്കുന്നതാണ്. ഒാക്സിജനുവേണ്ടി സിലിണ്ടറുകളുമായി നിര നിൽക്കുന്ന ഇന്ത്യൻ തെരുവുകളിൽ നിന്നും ലഭിച്ച കഥാതന്തുവിൽ നിന്നും ഇൗയിടെ പിറന്ന കഥയല്ല. ആറുവർഷം മുമ്പ് 2015 ജൂലൈ അഞ്ചിനു അംബികാസുതൻ മാങ്ങാട് എഴുതിയ ചെറുകഥയാണിത്.

ഒാക്സിജൻ കിറ്റിനുവേണ്ടി എല്ലാ മനുഷ്യരും നിരനിൽക്കുന്ന കാലമാണ് കഥയുടേത്. അതിൽ വരുൺ അനീഷ ദമ്പതികൾ തീരാറായ ഒാക്സിജൻ കിറ്റുകളെ കുറിച്ച് വച്ചുപുലർത്തുന്ന ആശങ്കയാണിത്. ഒാക്സിജനുവേണ്ടി കുടുംബത്തിനകത്തുതന്നെ നടക്കുന്ന തെരഞ്ഞെടുപ്പു മത്സരത്തിൽ ആത്മഹത്യ കുടുംബപരമായ ബജറ്റ് തീരുമാനം പോലെ പ്രഖ്യപിക്കുന്നൊരു കാലമാണ് കഥാകൃത്ത് കാണുന്നത്. ഒടുവിൽ അച്ഛൻ, അമ്മ എന്ന സത്യത്തെ മാറ്റി നിർത്തി 'മിറ്റിഗേഷൻ' എന്ന സത്യം കഥ പ്രവചിക്കുന്നു.

അധികാരത്തെ അതിരൂക്ഷമായി പരിഹസിക്കുന്ന കഥയിൽ 'തെരഞ്ഞെടുപ്പ്' രാഷ്ട്രീയത്തെ 'പുറത്തെടുപ്പ്' എന്ന് പരിഹസിക്കുന്നുണ്ട്. ഇന്ന് 'കിറ്റ്' എന്ന പ്രയോഗം സർക്കാറിെൻറ ധാന്യവിതരണത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ അതും കടന്ന് കിറ്റ് എന്നാൽ ഒാക്സിജൻ കിറ്റ്​ എന്ന നിലയിലേക്ക് എത്തി നിൽക്കുന്ന രൂക്ഷമായ ദുരിത കാലത്തിലേക്കാണ് കഥ വളരുന്നത്. 'രണ്ടു മത്സ്യങ്ങൾ' എന്ന പുസ്തകത്തിലേക്കാണ് കഥ ചേർത്തിരുക്കുന്നത് എങ്കിലും കഥ ഇപ്പോൾ വൈറലാകുകയാണ്.



കഥ രചിക്കാനുണ്ടായ സാഹചര്യം​ കഥാകൃത്ത്​  'മാധ്യമ'ത്തോട്​  ​പങ്കുവെച്ചു: '

'2015 ആദ്യം ചങ്ങനാശേരി എൻ.എസ്.എസ് കോളജിൽ ഒരു പരിസ്ഥിതി പ്രഭാഷണം നടത്തിയശേഷമാണ് ഇൗ കഥ ബീജാവാപം ചെയ്തത്. പ്രസംഗിത്തിനിടയിൽ കുട്ടികളോട് ചോദിച്ച ഒരു ചോദ്യം 15 വർഷംമുമ്പ് കുടിവെള്ളം പണം കൊടുത്തു വാങ്ങുന്ന കാലം വരും എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നോയെന്നാണ്. ഇനി പത്ത് വർഷം കഴിഞ്ഞാൽ പ്രാണവായു പണം കൊടുത്തു വങ്ങേണ്ടിവരും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ ചിരിക്കില്ലേയെന്നും ചോദിച്ചു. അഞ്ചു വർഷംതികയുന്നതിനു മുമ്പ് കഥ കാര്യമാകുകയായിരുന്നു. ഇത് പിന്നിട് എന്നെ അസ്വസ്ഥനാക്കി. ആ അസ്വസ്ഥതയിൽ നിന്നുമാണ് ഇൗ കഥയുടെ ജനനം. കഴിഞ്ഞ വർഷം ഡൽഹി ശ്വാസം മുട്ടിയപ്പോൾ ഇൗ കഥ വൈറലായിരുന്നു. ഡൽഹിയിൽ ഒാക്സിജിൻ പാർലറുകൾ തുറന്നു. 215 രൂപക്ക് 15മിനുട്ട് ശ്വസിക്കാനുള്ള കിറ്റ് ലഭിച്ചിരുന്നു. ഇനിയും നാം ഒരുപാട് തിരിച്ചറിയാനുണ്ട്' -അംബികാസുതൻ പറഞ്ഞു.


Tags:    
News Summary - When air is life: Ambikasutan Mangad’s 2015 short story on oxygen shortage turns prophetic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.