കുഞ്ഞാലിക്കുട്ടിക്ക്​ എതിരെ 'കൈവിട്ട' സ്​റ്റാറ്റസിൽ വെട്ടിലായി എം. ഉമ്മർ

മ​ഞ്ചേ​രി: അബദ്ധത്തിൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രാ​യ ചി​ത്രം വാ​ട്‌​സ്ആ​പ്പി​ൽ സ്​​റ്റാ​റ്റ​സി​ട്ട​ മ​ഞ്ചേ​രി മു​ന്‍ എം.​എ​ല്‍.​എ അ​ഡ്വ. എം. ​ഉ​മ്മ​ര്‍ വെ​ട്ടി​ലാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​െൻറ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​യും ഫോ​ട്ടോ​ക​ൾ കൂ​ട്ടി​ച്ചേ​ര്‍ത്ത​താ​ണ്​ ചി​ത്രം.

'ബി.​ജെ.​പി അ​ല്ല, സി.​പി.​എം ആ​ണ് മു​ഖ്യ​ശ​ത്രു. സ്വാ​മി കു​ഞ്ഞാ​ലി ഐ​സ്ക്രീ​മാ​ന​ന്ദ തി​രു​വ​ടി​ക​ള്‍' എ​ന്നാ​ണ് ചി​ത്ര​ത്തി​ലെ വാ​ച​കം. അ​ബ​ദ്ധം മ​ന​സ്സി​ലാ​യി അ​ഞ്ചു മി​നി​റ്റി​ന​കം സ്​​റ്റാ​റ്റ​സ്​ നീ​ക്കം ചെ​യ്തു.

ആ​രോ അ​യ​ച്ച ഫോ​ട്ടോ ഡി​ലി​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണെ​ന്നും വാ​ട്‌​സ്ആ​പ് പ്ര​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് വ​ലി​യ അ​റി​വി​ല്ലെ​ന്നും ഉ​മ്മ​ർ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ വി​ളി​ച്ച് അ​റി​യി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഉടനെ അത്​ നീക്കം ചെയ്യുകയും ചെയ്​തു. 




 


Tags:    
News Summary - whatsapp status of m ummer causes discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.