വാട്സ്​ ആപ്പ് പ്രണയം: ട്രെയിനിൽ നിന്ന്​ മുങ്ങിയ പെൺകുട്ടി പൊലീസിനെ വലച്ചു

ചെറുതുരുത്തി: വാട്സ്​ ആപ്പ് പ്രണയം മൂത്ത്​ ട്രെയിനിൽനിന്ന്​ മുങ്ങിയ പെൺകുട്ടി പൊലീസിനെയും നാട്ടുകാരെയും വലച്ചു. എറണാകുളം സ്വദേശിയായ കാമുകനെ തേടി രണ്ട് ദിവസം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിയ 15 കാരിയാണ്​ വ്യാഴാഴ്​ച ചെറുതുരുത്തിയിൽ ട്രെയിൻ നിർത്തിയപ്പോൾ മുങ്ങിയത്​.

കഴിഞ്ഞ മാസം അമ്മയോടൊപ്പം എറണാകുളത്തെത്തിയപ്പോഴാണ് 15 കാരി യുവാവിനെ പരിചയപ്പെടുന്നത്. ഇടതടവില്ലാതെ വാട്സ്​ ആപ്പ് ചാറ്റിങ് തുടങ്ങുകയും ചെയ്തു. ഒടുവിൽ വീടും നാടും ഉപേക്ഷിച്ച്  കഴിഞ്ഞ ദിവസം എറണാകുളത്തെ യുവാവി​​​െൻറ വീട്ടിലെത്തി. 

കളി കൈവിട്ടത്​ മനസ്സിലായ യുവാവ് കോയമ്പത്തൂരിലെ വീട്ടുകാരെ വിവരമറിയിച്ചു.  അമ്മയും ബന്ധുക്കളും എറണാകുളത്തെത്തി കുട്ടിയുമായി മടങ്ങുന്നതിനിടെയാണ്​ സംഭവം. ആലപ്പി - ബൊക്കാറോ ട്രെയിൻ പൈങ്കുളം ഗേറ്റിൽ സിഗ്​നൽ കിട്ടാതെ നിർത്തിയപ്പോൾ ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് ഇറങ്ങി ഒാടുകയായിരുന്നു. മയക്കത്തിലായിരുന്ന ബന്ധുക്കൾ ഷൊർണൂരിലെത്തിയപ്പോഴാണ്  മുങ്ങിയത്​ അറിഞ്ഞത്‌. ഉടൻ  തിരച്ചിൽ നടത്തുകയും ചെറുതുരുത്തി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. തുടർന്ന് സൈബർ സെല്ലി​​​െൻറ സഹായത്തോടെ മൊബൈൽ സിഗ്​നൽ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ചെറുതുരുത്തിയിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത്‌. തുടർന്ന് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി ബന്ധുക്കളോടൊപ്പം വിട്ടു.

Tags:    
News Summary - Whatsapp Love: Girl Coffusing police in Cheruthuruthy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.