നാഗാലാൻഡിൽ നടന്നത് വംശഹത്യ -എസ്‌.ഐ.ഒ

മലപ്പുറം: നാഗലാൻഡിൽ സായുധ സേന 11 പേരെ വെടിവെച്ചു കൊന്നത്​ വംശഹത്യയാണെന്നും മനുഷ്യജീവനുകളോടുള്ള ക്രൂരമായ അവഗണന ഭയാനകമാണെന്നും എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്​ സൽമാൻ അഹ്‌മദ്‌. സായുധ സേനയുടെ നടപടി അങ്ങേയറ്റം ക്രൂരമാണ്​.

സേനകൾക്ക് ആരെയും കൊലപ്പെടുത്താൻ അനുമതി നൽകുന്ന അഫ്സ്പ പോലുള്ള ഭീകരനിയമങ്ങൾ റദ്ദാക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ശാന്തപുരം അൽ ജാമിഅ അൽ ഇസ്​ലാമിയ്യയിൽ നടന്ന നാഷനൽ റിവ്യൂ മീറ്റ് സമാപിച്ച്‌ കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ വർഷവും സംഘടനയുടെ ദേശീയ-സംസ്ഥാന തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ മൂന്ന് ദിവസം നീളുന്ന അവലോകന യോഗം ഈ വർഷം കേരളത്തിലാണ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച ആരംഭിച്ച നാഷനൽ റിവ്യൂ മീറ്റ്‌ ഞായറാഴ്ച വൈകുന്നേരം സമാപിച്ചു.

Tags:    
News Summary - What happened in Nagaland was genocide-SIO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.