എം.പി ഫണ്ട് റദ്ദ് ചെയ്തത് അടിസ്ഥാന വികസനത്തെ തടയിടുന്നത് - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: എം.പി മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്തത് അടിസ്ഥാന വികസനത്തെ തടയിടുന ്ന നടപടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 1993 മുതലാരംഭിച്ച എം.പി ഫണ്ട് ഓരോ നിയോജകമണ്ഡലത്തിലേയും ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക വികസാനവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കോവിഡ്-19 കാലത്ത് കേരളത്തിലെ മിക്ക എം.പിമാരും വ​െൻറിലേറ്ററടക്കം വാങ്ങാനായി എം.പി ഫണ്ട് വിനിയോഗിച്ചിരുന്നു. പല സന്ദർഭങ്ങളിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങളിൽ സ്ഥാനം പിടിക്കാതെ പോകുന്ന കാര്യങ്ങളാണ് ജനപ്രതിനിധികൾ എന്ന നിലയിൽ എം.പിമാരുടെ മുന്നിലെത്തുന്നത്. അതത് ജില്ലാ ഭരണകൂടങ്ങളാണ് എം.പിമാരുടെ അനുമതിയോടെ വിവിധ പദ്ധതികൾക്ക് ഈ തുക വിനിയോഗിക്കുന്നത്. ഇത് റദ്ദാക്കുന്നത് സാധാരണ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

എം.പി ഫണ്ട് നില നിർത്തിക്കൊണ്ട് മറ്റ് മേഖലകളിലെ ചെലവു ചുരുക്കലാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. കോർപ്പറേറ്റുകൾക്ക് നൽകിയ വലിയ ഇളവുകൾ പിൻവലിച്ചും സർക്കാരിന് ചെലവു ചുരുക്കാവുന്നതാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭാവനാ സമ്പന്നമായ യാതൊന്നും മുന്നിൽ വെയ്ക്കാനാവാത്ത കേന്ദ്ര സർക്കാർ എല്ലാം ജനങ്ങുടെ തലയിൽ കെട്ടിവെയ്ക്കുകയാണ്. ജനങ്ങളെ നേക്കുനേർ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് മോദി സർക്കാർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Welfare party on mp fund cancellation-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.