തദ്ദേശ തെരെഞ്ഞെടുപ്പ്: 2020ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി കരട് പട്ടിക തയാറാക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: 2020 ഒക്ടോബറിലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് കരട് വോട്ടേഴ്സ് ലിസ്റ്റ് ത യ്യാറാക്കാനുള്ള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ദൂരൂഹമാണെന്നും ഇത് വഴി ലക്ഷക്കണക്കിന് വോട്ടർമാ ർക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ത ീരുമാനം പിൻവലിക്കണമെന്നും 2020 ഫെബ്രുവരി 7 ന് പ്രസിദ്ധികരിക്കുന്ന കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടിക അവലംബമാക്കി കരട് പട്ടിക തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിശോധന പൂർത്തിയാക്കിയ വോട്ടർ പട്ടിക ലഭ്യമായിരിക്കെ 5 വർഷം പിറകിലുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ല. ഇതിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ തെരഞ്ഞെടുപ്പ് ദുർബലപ്പെടുത്താനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടി വരും.

2015 ന് ശേഷം അഞ്ച് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ വീണ്ടും ചേർക്കാൻ ചിലവഴിക്കുന്ന മനുഷ്യാധ്വാനവും സമയവും പണവും സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കും. വാർഡ് വിഭജന പ്രക്രിയ പൂർത്തിയായി വിജ്ഞാപനം വരാത്തതിനാൽ കരട് വോട്ടർ പട്ടികക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യം കൂടി പരിഗണിച്ച് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കുന്ന 2020 ലെ വോട്ടർ പട്ടിക മാനദണ്ഡമാക്കി കരട് വോട്ടർ പട്ടിക തയാറാക്കാൻ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags:    
News Summary - welfare party-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.