വേണമെങ്കിൽ വിവാഹം വിഡിയോ കാളിലും

ഹ​രി​പ്പാ​ട്‌: ല​ഖ്​​നോ​വി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ഞ്ജ​ന​യും ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി ശ്രീ​ജി​ത്തും നി​ശ ്ച​യി​ച്ചു​റ​പ്പി​ച്ച മു​ഹൂ​ർ​ത്ത​ത്തി​ൽ വി​ഡി​യോ കാ​ൾ​വ​ഴി വി​വാ​ഹി​ത​രാ​യി. അ​ഞ്ജ​ന​യു​ടെ പ​ള്ളി​പ്പാ​ ട് കൊ​ട്ട​ന്താ​റ്റ് വീ​ട്ടി​ൽ രാ​വി​ലെ 11.30ന് ​വ​ര​നും അ​ടു​ത്ത ബ​ന്ധു​ക്ക​ളും എ​ത്തി.

പൂ​ജ​ക്ക്​ ശേ​ഷം 12.25ന ും 12.45​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. വി​ഡി​യോ​വ​ഴി തെ​ളി​ഞ്ഞ അ​ഞ്ജ​ന​യു​ടെ ചി​ത്ര​ത്തി​ൽ ശ്രീ​ജി​ത് താ​ലി​ചാ​ർ​ത്തി. ഈ ​സ​മ​യം ല​ഖ്​​നോ​വി​ൽ അ​ഞ്ജ​ന സ്വ​യം താ​ലി​ചാ​ർ​ത്തി. വി​വാ​ഹം ന​ട​ന്ന​താ​യി തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു.

വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ പ​ള്ളി​പ്പാ​ട് 120ാം ന​മ്പ​ർ ശാ​ഖ പ്ര​സി​ഡ​ൻ​റ്​ ജി. ​രാ​ജ​ൻ, സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​യി​രു​ന്നു വി​വാ​ഹ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ശ്രീ​ജി​ത്തി​​െൻറ പി​താ​വ് ന​ടേ​ശ​നാ​ചാ​രി, മാ​താ​വ് ക​ന​ക​മ്മ, സ​ഹോ​ദ​ര​ൻ സേ​തു​നാ​ഥ്്, ഭാ​ര്യ ര​ഞ്ജി​ത എ​ന്നി​വ​രാ​ണ്​ വി​വാ​ഹ​ത്തി​നു​ ഒ​ത്തു​കൂ​ടി​യ​ത്. വ​ര​നെ സ്വീ​ക​രി​ച്ച​തും ച​ട​ങ്ങി​നു മു​ന്നി​ൽ നി​ന്ന​തും വ​ധു അ​ഞ്ജ​ന​യു​ടെ പി​താ​വ് പ​ങ്ക​ജാ​ക്ഷ​നാ​ചാ​രി​യാ​ണ്.

ശ്രീ​ജി​ത്തി​​െൻറ​യും അ​ഞ്​​ജ​ന​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം 2019 ന​വം​ബ​ർ ഒ​മ്പ​തി​ന്​ ആ​യി​രു​ന്നു. കോ​വി​ഡും ലോ​ക്ഡൗ​ണും വ​ന്ന​ത് ത​ട​സ്സ​മാ​യെ​ങ്കി​ലും നി​ശ്ച​യി​ച്ച മു​ഹൂ​ർ​ത്ത​ത്തി​ൽ വി​ഡി​യോ കാ​ൾ​വ​ഴി ന​ട​ത്താ​ൻ കു​ടും​ബ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Wedding in Video Call-Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.