പിണറായി വിജയൻ, ഉമ്മൻചാണ്ടി, താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ

വയനാട് തുരങ്കപാത: നിർമാണോദ്ഘാടന വേദിയിൽ ഉമ്മൻചാണ്ടിയെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ്

കോ​ഴി​ക്കോ​ട്: മ​ല​യോ​ര ജ​ന​ത​യും സ​ഞ്ചാ​രി​ക​ളും ഏ​റെ​നാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നിർമാണോദ്ഘാടന വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. സർവേക്കായി സംസ്ഥാന ബജറ്റിൽ പണം അനുവദിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതായി താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

പദ്ധതി നടപ്പാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. ഒന്നിന് പിറകെ ഒന്നായി കടന്നുവന്ന തടസങ്ങളെ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. പിണറായി വിജയനെ പോലെ നിശ്ചയദാർഢ്യമുള്ള ഒരാൾ ഇല്ലായിരുന്നെങ്കിൽ പദ്ധതി നടപ്പിലാകുമായിരുന്നില്ലെന്നും താമരശ്ശേരി ബിഷപ്പ് ചൂണ്ടിക്കാട്ടി.

വ​യ​നാ​ട് താ​മ​ര​ശ്ശേ​രി ചു​രം പാ​ത​ക്ക് ബ​ദ​ലാ​യി മ​ല​യോ​ര ജ​ന​ത​യും സ​ഞ്ചാ​രി​ക​ളും ഏ​റെ​നാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നിർമാണോദ്ഘാടനമാണ് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഇന്ന് നി​ർ​വ​ഹി​ച്ചത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 3.15 കി​ലോ​മീ​റ്റ​റും വ​യ​നാ​ട് ജി​ല്ല​യി​ൽ 5.58 കി​ലോ​മീ​റ്റ​റു​മാ​യി 8.73 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ ദൈ​ർ​ഘ്യം. ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം നാ​ല് വ​ർ​ഷം​ കൊ​ണ്ട് പൂ​ർ​ത്തി​യാ​കും. യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യാ​വും ഇ​ത്.

മ​റി​പ്പു​ഴ (കോ​ഴി​ക്കോ​ട്) മു​ത​ൽ മീ​നാ​ക്ഷി പാ​ലം (വ​യ​നാ​ട്) വ​രെ അ​പ്രോ​ച്ച് റോ​ഡ്‌ ഉ​ൾ​പ്പെ​ടെ 8.73 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യു​ടെ 8.11 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളാ​ണ്. പ​ദ്ധ​തി​യി​ൽ ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​ക്ക് കു​റു​കെ ര​ണ്ട് പ്ര​ധാ​ന പാ​ല​ങ്ങ​ളും മ​റ്റ് മൂ​ന്ന് ചെ​റു​പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​റ് വ​ള​വു​ക​ളു​ള്ള റൂ​ട്ടി​ൽ ഓ​രോ 300 മീ​റ്റ​റി​ലും ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യും (ക്രോ​സ് പാ​സേ​ജ്) ഉ​ണ്ടാ​വും.

പ​ദ്ധ​തി​ക്കാ​യി 33 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്‌ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 5771 മീ​റ്റ​ർ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യും 2964 മീ​റ്റ​ർ സ്വ​കാ​ര്യ​ഭൂ​മി​യി​ലൂ​ടെ​യു​മാ​ണ് തു​ര​ങ്ക​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ഗ​താ​ഗ​തം സു​ഗ​മ​മാ​വു​മെ​ന്നാ​ണ് വിലയിരുത്തൽ. യാ​ത്രാ​സ​മ​യം കു​റ​യു​ക​യും വി​നോ​ദ​സ​ഞ്ചാ​ര-​വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക് തു​ര​ങ്ക​പാ​ത ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നും ക​രു​തു​ന്നു.

Tags:    
News Summary - Wayanad Tunnel Road: Thamarassery Bishop praises Oommen Chandy at inauguration ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.