ന്യൂഡൽഹി: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയും പാർട്ടി അധ്യ ക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മോശമാക്കിയും വയനാട് മണ്ഡലത്തിലെ സീറ്റ് നിർണയ അനിശ്ചിതത്വം തുടരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത മങ്ങിയ പ്രത ീതി വർധിച്ചു.
രാഹുൽ ഗാന്ധിക്കു വേണ്ടി വയനാട്ടിലെ സ്ഥാനാർഥി ടി. സിദ്ദീഖ് പിന്മാ റ്റം പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി. കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു തുട ങ്ങി. ഇതിനിടയിൽ കോൺഗ്രസിെൻറ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പലവട്ടം സമ്മേളിച്ചു. എന ്നാൽ, സമിതിയുടെ അവസാന യോഗം പിരിഞ്ഞതും വയനാട് അനിശ്ചിതത്വം ബാക്കിവെച്ചാണ്.
കേരളത്തിലെ നേതാക്കളുടെ ഗ്രൂപ്പുകളിക്ക് ഹൈകമാൻഡായ പാർട്ടി അധ്യക്ഷനെ കരുവാക്കിയെന്ന ആരോപണം ഇതിനിടയിൽ ശക്തിപ്പെട്ടിരിക്കുകയാണ്. രാഹുൽ വരില്ലെന്ന് ഇനിയും പറയാറായിട്ടില്ലെങ്കിലും, വരുമെന്ന പൊതുധാരണ സൃഷ്ടിച്ച സംസ്ഥാന നേതാക്കളെ പ്രതിക്കൂട്ടിലാക്കിയാണ് അനിശ്ചിതത്വം വളരുന്നത്. ഡൽഹിയിൽനിന്ന് സൂചന നൽകിയ നേതാക്കളും കുരുക്കിലാണ്.
രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയായില്ലെങ്കിൽ, ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ എല്ലാ മണ്ഡലങ്ങളിലും അതേക്കുറിച്ച് വിശദീകരണവും ന്യായീകരണവും നൽകേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളെയും ഇത് ബാധിക്കുന്ന സ്ഥിതി.
രാഹുൽ ഗാന്ധി വയനാട്ടിൽ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന തിരുത്തൽ പ്രസ്താവനയിലേക്ക് ഒരാഴ്ച വൈകി സംസ്ഥാന നേതാക്കൾ കടന്നിട്ടുണ്ട്. എൻ.സി.പിയുടെ നേതാവ് ശരദ് പവാർ അടക്കം ദേശീയതലത്തിലെ കോൺഗ്രസ് സഖ്യകക്ഷി നേതാക്കൾ വയനാട്ടിൽ മത്സരിക്കരുതെന്ന് അഭ്യർഥിച്ചുവെന്ന ഉപകഥയും ഇതിന് അനുബന്ധമായി പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇത് മുഖംരക്ഷിക്കാൻ കെട്ടിച്ചമച്ച കഥയാണെന്നാണ് വിമർശനം.
എന്തുകൊണ്ട് തീരുമാനം വൈകുന്നുവെന്ന് വിശദീകരിക്കാൻ കേന്ദ്ര, സംസ്ഥാന നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. വയനാടിനൊപ്പം വടകരയുടെ കാര്യത്തിലും പ്രഖ്യാപനം നീളുന്നതിെൻറ ന്യായവും അജ്ഞാതം. തീരുമാനമെടുക്കാൻ കഴിയാത്തത്ര സങ്കീർണാവസ്ഥയിൽ വയനാട് മണ്ഡലത്തിലെ സാഹചര്യം എത്തിനിൽക്കുന്നതിെൻറ രാഷ്ട്രീയ കാരണങ്ങൾ എന്താണെന്നറിയാതെ നിരാശ പേറി നിൽക്കുകയാണ് അണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.