കൽപറ്റ: ദുരന്തം ആവർത്തിക്കുന്നത് ആശങ്കാജകമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മഹാദുരന്തത് തെ കുറിച്ച് അന്വേഷിക്കണമെന്ന ഇ. ശ്രീധരന്‍റെ ആവശ്യത്തോട് ബന്ധപ്പെട്ടവർ പ്രതികരിച്ചിട്ടില്ല. ദുരന്തം തടയാനുള്ള നടപടികളാണ് ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്)യുടെ യൂനിറ്റ് വയനാട്ടിൽ കൊണ്ടുവരാൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ താൻ തീരുമാനിച്ചിരുന്നു. യു.പി.എ സർക്കാർ മാറി ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ എൻ.ഡി.ആർ.എഫ് യൂനിറ്റ് അടച്ചു പൂട്ടിയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.