ഉരുൾപൊട്ടൽ: വയനാടിന് സാന്ത്വന സ്പർശവുമായി രാഹുല്‍ ഗാന്ധി

കല്‍പറ്റ: കാലവർഷക്കെടുതിയിലെ ദുരിതബാധിതർക്ക്​ രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഭക്ഷ്യവസ്ത ുക്കളുടെയും വസ്ത്രങ്ങളുടെയും വീട്ടുപകരണങ്ങളുടെയും വിതരണം അന്തിമഘട്ടത്തില്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ രജ ിസ്​റ്റര്‍ ചെയ്ത 10,260 കുടുംബങ്ങള്‍ക്കാണ് എം.പിയുടെ സഹായമെത്തിക്കുന്നത്. ഇതിനായി ജില്ലയില്‍ 50,000 കിലോ അരിയും സാധനസാമഗ്രികളും എത്തി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വീടുകളിലേക്ക് മടങ്ങിയവർക്കുമാണ്​ എം.പി സഹായം നല്‍കുന്നത്.

കുടുംബത്തിന്​ അഞ്ചു കിലോ അരി, ചെറുപയര്‍, കടല, പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി, മുളുകുപൊടി, പ്ലാസ്​റ്റിക് മാറ്റ്, ബെഡ്ഷീറ്റ്, ലുങ്കി എന്നിവയാണ്​ നല്‍കുന്നത്. മൂന്നു​ പഞ്ചായത്തുകളില്‍കൂടി നല്‍കിയാല്‍ വിതരണം പൂര്‍ത്തിയാകും. തികയാതെ വരുന്ന സാധനങ്ങള്‍ ഉടനെയെത്തിച്ച് വിതരണം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

സഹായവിതരണത്തി​​െൻറ ഫ്ലാഗ് ഓഫ് ഡി.സി.സി പ്രസിഡൻറ്​ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. പി.പി. ആലി, പി.വി. ബാലചന്ദ്രന്‍, കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, വി.എ. മജീദ്, എന്‍.കെ വര്‍ഗീസ്, കെ.വി പോക്കര്‍ഹാജി, എം.എ. ജോസഫ്, എന്‍.എം വിജയന്‍, കെ.കെ. അഹമ്മദ് ഹാജി, റസാക്ക് കൽപറ്റ, പടയന്‍ മുഹമ്മദ്, കെ.എം. അബ്രഹാം, അഡ്വ.ടി.ജെ. ഐസക്ക്, സി.പി. വര്‍ഗീസ്, ബിനു തോമസ്, നിസി അഹമ്മദ്, സി. ജയപ്രസാദ്, പി.കെ. അബ്​ദുറഹിമാന്‍, ആര്‍.പി. ശിവദാസ്, എന്‍.സി. കൃഷ്ണകുമാര്‍, കെ.കെ. ഗോപിനാഥന്‍, ഗോകുല്‍ദാസ് കോട്ടയില്‍, എം.എം. രമേശ്, വിജയമ്മ, ഉഷ തമ്പി, ജോഷി സിറിയക്ക്, അനില്‍ എസ്. നായര്‍, അഡ്വ. ജവഹര്‍, ഭൂപേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Wayanad MP Rahul Gandhi Allow 50000 Kilogram Rice in Flooded Area -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.