പതിവായി സ്കൂളിൽ പോവുക, നന്നായി പഠിക്കുക, സ്വയം അവധി പ്രഖ്യാപിക്കാൻ കഴിയുന്ന കലക്ടറാവുക; അവധി ചോദിച്ച കുട്ടികളോട് വയനാട് ജില്ലാ കലക്ടർ

കനത്ത മഴ പെയ്യുമ്പോൾ നാളെ സ്കൂൾ അവധിയാകുമോ എന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് കുട്ടികൾ. പല ജില്ലാ കലക്ടർമാരുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ സ്കൂളിന് അവധി നൽകണമെന്ന് അഭ്യർഥിച്ചുള്ള കമന്റുകളുടെ പ്രവാഹം തന്നെ കാണാം. അങ്ങനെയൊരു ചോദ്യം നേരിട്ടതിനെ കുറിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വയനാട് ജില്ലാ കലക്ടർ മേഘശ്രീ ഡി.ആര്‍.

തന്നെ കാത്ത്നിന്ന് കുട്ടികൾ അവധി തിരക്കിയ കാര്യമാണ് കലക്ടർ പറയുന്നത്. നാളെ അവധിയുണ്ടാകുമോ എന്നാണ് കലക്ടർ കണ്ടയുടൻ കുട്ടികളുടെ ചോദ്യം. അതിന് കനത്ത മഴ പെയ്യുന്നുണ്ടോ എന്ന് കലക്ടർ തിരിച്ചു ചോദിച്ചു. അപ്പോൾ ഇല്ല എന്നായിരുന്നു കുട്ടികളുടെ മറുപടി. അവരുടെ നിരാശ കണ്ടിട്ടാകണം കനത്ത മഴ പെയ്യുന്ന ദിവസം അവധി നൽകുമെന്ന് കലക്ടർ ഉറപ്പു നൽകിയത്. അതുവരെ സ്കൂളിൽ പോകണമെന്നും നന്നായി പഠിക്കണമെന്നും ഒരു ദിവസം സ്വയം അവധി പ്രഖ്യാപിക്കാൻ കഴിയുന്ന കലക്ടറാകണമെന്നും കുട്ടികളെ ഉപദേശിക്കാനും കലക്ടർ മറന്നില്ല. കുട്ടികളുടെ ചിത്രമടക്കം പങ്കുവെച്ചാണ് കലക്ടറുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ജില്ലാ കലക്ടറുടെ വാഹനം കണ്ട് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കുറച്ച് വിദ്യാർഥികള്‍. പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ക്കെല്ലാം ഒരു ചോദ്യമുണ്ടായിരുന്നു: നാളെ അവധി ഉണ്ടാകുമോ? ഞാന്‍ ചോദിച്ചു, 'കനത്ത മഴ പെയ്യുന്നുണ്ടോ?' അവര്‍ പറഞ്ഞു, 'ഇല്ല!' 'കനത്ത മഴ പെയ്യുന്ന ദിവസം അവധി നല്‍കും. അതുവരെ, പതിവായി സ്‌കൂളില്‍ പോകുക, നന്നായി പഠിക്കുക, ഒരു ദിവസം, സ്വയം അവധി പ്രഖ്യാപിക്കാന്‍ കഴിയുന്ന കലക്ടറാകുക!


Full View


Tags:    
News Summary - wayanad district collector meghashree replay of school holiday questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.