എ. ഗീത മികച്ച കലക്ടർ; ആർ ശ്രീലക്ഷ്മി സബ് കലക്ടർ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടർ എ. ഗീതയെ റവന്യു വകുപ്പ് തെരഞ്ഞെടുത്തു. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു.

പാലക്കാട്ടെ ഡി. അമൃതവള്ളിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ. ഡെപ്യൂട്ടി കലക്ടർ ജനറൽ വിഭാഗത്തിൽ ആലപ്പുഴയിലെ സന്തോഷ് കുമാർ പുരസ്കാരത്തിന് അർഹനായി. ലാൻഡ് റവന്യു വിഭാഗത്തിൽ പാലക്കാട് നിന്നുള്ള ബാലസുബ്രമണിയാണ് മികച്ച ഡെപ്യൂട്ടി കലക്ടർ.

റവന്യു റിക്കവറിയിൽ മലപ്പുറത്ത് നിന്നുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി റെജിൽ, ലാൻഡ് അക്വിസിഷൻ കാസർകോട് നിന്നുള്ള ശശിധരൻപിള്ള, ദേശീയപാത ലാൻഡ് അക്വിസിഷൻ മലപ്പുറത്ത് നിന്നുള്ള ഡോ. ജെ.ഒ അർജുൻ എന്നിവരും പുരസ്കാരത്തിന് അർഹരായി.

Tags:    
News Summary - Wayanad District Collector Geetha IAS as the best collector in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.