വിഷം കഴിച്ച് ചികിത്സയിലിരുന്ന വയനാട് ഡി.സി.സി ട്രഷററുടെ മകൻ മരിച്ചു

കോഴിക്കോട്: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷററുടെ മകൻ മരിച്ചു. എന്‍.എം. വിജയന്റെ മകന്‍ മണിച്ചിറ മണിചിറക്കല്‍ ജിജേഷ് (28) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം. ജിജേഷിനെയും പിതാവ് വിജയനെയും ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിഷം അകത്തു ചെന്ന് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ നൽകിയ പ്രാഥമിക ചികിത്സക്കുശേഷം ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് ജിജേഷ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇരുവരും വിഷംകഴിച്ചതെന്നാണ് സൂചന. സുല്‍ത്താന്‍ബത്തേരി കോഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുമ്പ് താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഇദ്ദേഹം അവിവാഹിതനാണ്. വിജയന്റെ നില ഗുരുതരമായി തുടരുകയാണ്. പരേതയായ സുമ അമ്മയാണ്. വിജേഷ് സഹോദരനാണ്.

Tags:    
News Summary - Wayanad DCC treasurer's son, undergoing treatment for poisoning, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.