കോഴിക്കോട്: ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് രാജ്യവ്യാപകമായി വഖഫ് ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് എം.എസ്.എസ് ഹാളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. വഖഫ് സംരംഭങ്ങൾ നിർത്തലാക്കുന്നതിനും കൈയേറ്റം ചെയ്യുന്നതിനും സഹായകമായ വഖഫ് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സംഗമത്തിൽ വിവിധ മത-രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗവും പേഴ്സനൽ ബോർഡ് ക്ഷണിതാവുമായ ഡോ. മുഹമ്മദ് ബഹാഉദ്ദീൻ നദ്വി, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, കേരള നദ്വതുൽ മുജാഹിദീൻ പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.എൻ.എം മർകസുദ്ദഅ്വ പ്രസിഡന്റ് സി.പി. ഉമ്മർ സുല്ലമി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. ലത്വീഫ് മദനി, പേഴ്സനൽ ബോർഡ് എക്സിക്യൂട്ടിവ് മെംബർ ഹാഫിള് അബ്ദുശ്ശുകൂർ ഖാസിമി, സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡന്റ് എ. നജീബ് മൗലവി, പേഴ്സനൽ ബോർഡ് മെംബർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജംഇയ്യതുൽ ഉലമ ഹിന്ദ് കേരള വൈസ് പ്രസിഡന്റ് ഹാഷിം ഹദ്ദാദ് തങ്ങൾ, എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ, മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ. പി. നസീർ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.കെ. രാഘവൻ എം.പി, അഹമദ് ദേവർകോവിൽ എം.എൽ.എ, പി.എം.എ. സലാം, നാസർ ഫൈസി കൂടത്തായി, ഡോ. ഹുസൈൻ മടവൂർ, ശിഹാബ് പൂക്കോട്ടൂർ, ഐ.പി. അബ്ദുസ്സലാം, ഡോ. മുഹമ്മദ് യൂസുഫ് നദ്വി, മുസമ്മിൽ കൗസരി, എൻജിനീയർ പി. മമ്മദ് കോയ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.