​വാളയാർ കേസ്​: നിയമസഭയിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ആത്മഹത്യ ചെയ്​ത സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമ േയത്തിന്​ സ്​പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ സഭയിൽ പ്രതിപക്ഷ ബഹളം. വി.ടി ബൽറാമാണ്​ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകിയത്​.

പാലക്കാട്​ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ പ്രതികൾക്ക്​ വേണ്ടി ഹാജരായെന്നതും കേസ്​ അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും​ ചൂണ്ടിക്കാട്ടിയാണ്​ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്​ അനുമതി തേടിയത്​. എന്നാൽ ഒരേ വിഷയത്തിൽ വീണ്ടും അടിയന്തരപ്രമേയത്തിന്​ അനുമതി നൽകാനാവില്ലെന്ന്​ സ്​പീക്കർ അറിയിച്ചു. തുടർന്ന്​ പ്രതിപക്ഷം നട​ുത്തളത്തിലിറങ്ങി ബഹളം വെച്ചു.

മറ്റ്​ പല വിഷയങ്ങളും ഒന്നിൽ കൂടുതൽ തവണ സഭ നിർത്തിവെച്ച്​ ചർച്ച ചെയ്​തിട്ടുള്ളതാണ്​. വാളയാർ കേസിലെ അട്ടിമറികൾ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യത്തിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ ശൂന്യവേളയിൽ വിടി ബൽറാമിന്​ വിഷയം ഉന്നയിക്കാമെന്ന്​ സപീക്കർ അറി​ച്ചു. എന്നാൽ സഭ നിർത്തിവെച്ച്​ വിഷയം ചർച്ച ചെയ്യണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്​പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങി​േപ്പായി.

Tags:    
News Summary - Walayar Case - Opposition rise voice in Assembly - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.