അമ്മയെ കാണാൻ 12 മണിക്കൂർ ബൈക്കു യാത്രയും ഒരു ദിനം കാത്തിരിപ്പും; അനുമതി ലഭിച്ചില്ല
പത്തിരിപ്പാല (പാലക്കാട്): ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അമ്മയെ കാണാൻ ചെന്നൈയിൽനിന്ന് ബൈക്കിലെത്തിയ മകൻ കാണാനാകാതെ മടങ്ങി. ചെെ ന്നെയിൽ സ്വകാര്യ കമ്പനി ജോലിക്കാരനായ ആർ. ശേഖരനാണ് കേരള അതിർത്തിയിൽ അനുമതിക്കായി ഒരുദിവസം നിന്നിട്ടും അനുമതി കിട്ടാതെ മടങ്ങിയത്.
പാലക്കാട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അമ്മ സീതാരാമനെ (74) കാണാനാണ് 12 മണിക്കൂർ ബൈക്കിൽ യാത്ര ചെയ്ത് ഏപ്രിൽ 23ന് രാത്രി 10ന് ശേഖരൻ വാളയാറിൽ എത്തിയത്. അമ്മയുടെ ചികിത്സാരേഖകൾ ഹാജരാക്കിയതിനെ തുടർന്ന് തമിഴ്നാട് സർക്കാർ ശേഖറിെൻറ സ്വദേശമായ ലെക്കിടിപേരൂർ പഞ്ചായത്ത് വരെ പോകാൻ അനുമതി നൽകിയിരുന്നു.
23ന് രാത്രി 10ന് കേരളത്തിലേക്ക് പ്രവേശിക്കാൻ ജില്ല അധികാരികളുടെ അനുമതിയും തേടി. ഏപ്രിൽ 24ന് രാവിലെ 10ന് ശേഖറിെൻറ പിതാവും യൂനിയൻ ബാങ്ക് മുൻ മാനേജറുമായ വി. രാമൻ (82) കലക്ടറുടെ ഓഫിസിലെത്തി കാര്യങ്ങൾ േബാധിപ്പിച്ചു. രണ്ടുമണിക്കകം ശരിയാകുമെന്നായിരുന്നു മറുപടിയെേത്ര. 11.30ഓടെ ഡി.എം.ഒ അപേക്ഷ നിരസിച്ചതായി വിവരം ലഭിച്ചു.
അനുബന്ധ രേഖകൾ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ തള്ളിയത്. വൈകീട്ട് 5.30 വരെ അമ്മയെ കാണാനുള്ള അനുമതിക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. നിരീക്ഷണത്തിൽ വിടാൻ പോലും അധികാരികൾ തയാറായിെല്ലന്ന് ശേഖറിെൻറ അച്ഛൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.