വ്യാപാര സംരക്ഷണ സന്ദേശജാഥ, ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജുവിന് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര സംരക്ഷണ സന്ദേശജാഥ കാസർകോട്ടുനിന്ന് ആരംഭിച്ചു. ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജുവിന് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.വി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
വി. ഗോപിനാഥ്, എസ്. ദിനേശ്, കെ.എം. ലെനിൻ, വി. പാപ്പച്ചൻ, എം.പി. അബ്ദുൽ ഗഫൂർ, മിൽട്ടൺ ജെ. തലക്കോട്ടൂർ, ആർ. രാധാകൃഷ്ണൻ, സീനത്ത് ഇസ്മായിൽ, കെ. പ്രകാശൻ, ഉദയകുമാർ, ശോഭാബാലൻ, സുഗുണൻ, കെ. വിജയൻ, ടി.എം.എ. കരീം എന്നിവർ സംസാരിച്ചു.
വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് പി.കെ. ഗോപാലൻ സ്വാഗതം പറഞ്ഞു. വ്യാപാര സംരക്ഷണ സന്ദേശജാഥ ഈ മാസം 25ന് തിരുവനന്തപുരത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.