മഞ്ചേശ്വരത്ത്​ വി.വി. രമേശൻ സി.പി.എം സ്​ഥാനാർഥിയാകും

മഞ്ചേശ്വരം: പലപേരുകൾ മാറി മറിഞ്ഞു വന്ന മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ഒടുവിൽ വി.വി രമേശൻ സി.പി.എം സ്​ഥാനാർഥിയായേക്കും. കാഞ്ഞങ്ങാട്​ നഗരസഭ മുൻ ചെയർമാനായ രമേശൻ നിലവിൽ നഗരസഭ കൗൺസിലറാണ്​. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ രമേശൻ സംസ്​ഥാന കമ്മറ്റിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്​ സ്ഥാനാർഥിയാകുന്നത്​.

മണ്ഡലം കമ്മിറ്റിയിലും ഇത്​ സംബന്ധിച്ച്​ ഐകക​േണ്​ഠ്യനയാണ്​ തീരുമാനം വന്നത്​. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സ്ഥാനാർഥിത്വം പ്രഖ്യാപിക്കും.

ആദ്യം കെ.ആർ. ജയാനന്ദയുടെയും പിന്നീട്​ എം.ശങ്കർ റൈയുടെയും പേരുകളാണ്​ സ്​ഥാനാർഥിയായി ഉയർന്നുവന്നത്​. എന്നാൽ, മണ്ഡലം തിരിച്ചുപിടിക്കാൻ ഇവർക്ക്​ കഴിയില്ലെന്ന വിലയിരുത്തലിലാണ്​ രമേശന്​ നറുക്ക്​ വീണത്​.

ലീഗും ബി.ജെ.പിയും മണ്ഡലത്തിൽ ഇതുവരെ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - VV Rameshan is CPM candidate in Manjeswaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.