Posted On
date_range Updated On
date_range ദേശീയപ്രക്ഷോഭം വേണം, പലയിടത്തും പാർട്ടി ദുർബലം; പി.ബിക്ക് വി.എസിന്‍റെ കത്ത്
തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ ദേശീയപ്രക്ഷോഭം വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍റെ കത്ത്. പാർട്ടി ജനകീയ സമരങ്ങൾ ഏറ്റെടുക്കണം. പലയിടത്തും പാർട്ടി ദുർബലമാണ്. ഈ അവസ്ഥ മറികടക്കാനുള്ള ചർച്ച കേന്ദ്രകമ്മിറ്റിയിൽ വേണെന്നും കത്തിലൂടെ വി.എസ് ആവശ്യപ്പെട്ടു. മകൻ വി.എസ്.അരുൺകുമാർ വഴിയാണ് കത്ത് കൈമാറിയത്.
രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കായി സംഘടനയെ ശക്തിപ്പെടുത്തണം. ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണം. കേന്ദ്രകമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.