Posted On
date_range Updated On
date_range മണിയുടെ ഭാഷയെ ശക്തമായി എതിർക്കുന്നു –വി.എസ്
ഇടുക്കി: വൈദ്യുതി മന്ത്രി എം.എം മണിയുടെ ഭാഷയെ ശക്തമായി എതിർക്കുന്നതായി സി.പി.എം മുതിന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. സ്ത്രീകളെ അപമാനിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടല്ലെന്നും കൈയ്യേറ്റത്തെ ന്യായീകരിക്കുന്നത് തെറ്റാണെന്നും വി.എസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മണി മോശം പരാമർശം നടത്തിയത്. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നതായാണ് മണി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.