എൻ.ഒ.സി ഇല്ലാതെ വൈദ്യുതി: തീരുമാനം പുനഃപരിശോധിക്കണം -വി.എസ്​

ഇടുക്കി: റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കും എൻ.ഒ.സി ഇല്ലാതെ വൈദ്യുതി കണക്ഷ ൻ നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ. ഉത്തരവ് പുനഃപര ിശോധിക്കണമെന്നാവശ്യപ്പെട്ട്​​ വി.എസ്​ വൈദ്യുതി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി​.

കെ.ഡി.എച്ച് വില്ലേജ്, ബ ൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലെ സ്ഥാപനങ്ങൾക്കാണ്​​ എൻ.ഒ.സി പോലും ആവശ്യപ്പെടാതെ കണക്ഷൻ നൽകാൻ ഉത്തരവിറക്കിയത്​.

മൂന്നാര്‍ ദൗത്യകാലത്ത് കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികള്‍ അംഗീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ്​ സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്​. ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ല ഇതെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - V.S Achudhanadhan on electricity connection-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.