കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹരജിയുമായി ബന്ധപ്പെട്ട് മൂന്ന് വോട്ടർമാരെ ആഗസ്റ്റ് 10ന് കോടതിയിൽ ഹാജരാക്കാൻ ഹൈകോടതിയുടെ വാറൻറ്. മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥി ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. ബൂത്ത് നമ്പർ 43ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മർ ഫാറൂഖ്, ബൂത്ത് നമ്പർ 60ലെ വോട്ടർ ഉപ്പള സ്വദേശി ജബ്ബാർ, 85ലെ വോട്ടർ കുമ്പള സ്വദേശി മൊയ്തീൻകുഞ്ഞി എന്നിവരെയാണ് ഹാജരാേക്കണ്ടത്.
വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചവരുടെയും പേരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും ഇതാണ് തെൻറ തോൽവിക്ക് കാരണമെന്നും ആരോപിച്ചാണ് സുരേന്ദ്രൻ ഹരജി നൽകിയത്. ഈ ഹരജിയിൽ 259 വോട്ടർമാർക്ക് മൊഴിനൽകാൻ സമൻസ് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് മൂന്നുപേർക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിട്ടുള്ളത്. 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.