വോ​ട്ടു​ചോ​ർ​ച്ച, ഘ​ട​ക ക​ക്ഷി പ്രീ​ണ​നം: വി​മ​ർ​ശ​നം പ്ര​തീ​ക്ഷി​ച്ച് ബി.​ജെ.​പി നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: എ ​ക്ലാ​സ്​ മ​ണ്ഡ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​യു​ണ്ടാ​യ വോ​ട്ടു​ചോ​ർ​ച്ച​യും വി​ജ​യ​സാ​ധ്യ​ത​പോ​ലും പ​രി​ഗ​ണി​ക്കാ​തെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ വാ​രി​ക്കോ​രി സീ​റ്റു​ക​ൾ ന​ൽ​കി​യ​തും ബി.​ജെ.​പി നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കും. തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ട്​ ഘ​ട​ക​ക​ക്ഷി​യാ​യെ​ത്തി​യ ട്വ​ന്‍റി-20 ക്ക്​ 19 ​സീ​റ്റു​ക​ൾ ന​ൽ​കി​യ​ത്​ പ​ല​യി​ട​ങ്ങ​ളി​ലും ബി.​ജെ.​പി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച വ​രു​ത്തി​യെ​ന്ന അ​ഭി​പ്രാ​യം പാ​ർ​ട്ടി​യി​ലു​ണ്ട്. ബി.​ജെ.​പി​ക്ക്​ വ്യ​ക്​​ത​മാ​യ സ്വാ​ധീ​ന​മു​ള്ള പ​ല മ​ണ്ഡ​ല​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ ന​ൽ​കി. അ​വി​ട​ങ്ങ​ളി​ൽ പ​ല​തി​ലും ബി.​ജെ.​പി വോ​ട്ടു​ക​ൾ കു​റ​ഞ്ഞു.

തൃ​പ്പൂ​ണി​ത്തു​റ, കൊ​ടു​ങ്ങ​ല്ലൂ​ർ, പെ​രു​മ്പാ​വൂ​ർ, ഏ​റ്റു​മാ​നൂ​ർ ഉ​ൾ​പ്പെ​ടെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ല നി​ർ​ണാ​യ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൻ.​ഡി.​എ വോ​ട്ടി​ൽ കു​റ​വ്​ വ​ന്ന​തും യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കും. ​ബി.​ജെ.​പി​ക്കെ​തി​രെ ഉ​യ​രു​ന്ന വോ​ട്ട്​ മ​റി​ക്ക​ൽ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ക്കു​ന്ന​താ​ണ്​ ഈ ​ക​ണ​ക്കു​ക​ളെ​ന്ന അ​ഭി​പ്രാ​യ​വും പാ​ർ​ട്ടി​യി​ലു​ണ്ട്.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ തൃ​ക്ക​രി​പ്പൂ​ർ-3,124 വോ​ട്ടു​ക​ൾ, പ​യ്യ​ന്നൂ​ർ -2,876, മ​ട്ട​ന്നൂ​ർ-408, പേ​രാ​വൂ​ർ-923, എ​ല​ത്തൂ​ർ-500, തി​രു​വ​മ്പാ​ടി-414, വ​ണ്ടൂ​ർ -1,039, പെ​രി​ന്ത​ൽ​മ​ണ്ണ-781, തി​രൂ​ർ 463, കോ​ട്ട​ക്ക​ൽ-468, ഷൊ​ർ​ണൂ​ർ- 3,709, കോ​ങ്ങാ​ട് -2,736, മ​ല​മ്പു​ഴ -1,292, പാ​ല​ക്കാ​ട്-1,168, ആ​ല​ത്തൂ​ർ-1,002, ഒ​ല്ലൂ​ർ-2,558, ഇ​രി​ങ്ങാ​ല​ക്കു​ട-7,162, പു​തു​ക്കാ​ട്-6,875, ചാ​ല​ക്കു​ടി 1,271, കൊ​ടു​ങ്ങ​ല്ലൂ​ർ 4,271.

ഏ​റ്റു​മാ​നൂ​ർ 771, പു​തു​പ്പ​ള്ളി -150, കാ​ഞ്ഞി​ര​പ്പ​ള്ളി 2,173, ആ​ല​പ്പു​ഴ-6,277, അ​മ്പ​ല​പ്പു​ഴ-6,041, മാ​വേ​ലി​ക്ക​ര-7,755, ചെ​ങ്ങ​ന്നൂ​ർ-3,551, ച​വ​റ 3,199, കൊ​ട്ടാ​ര​ക്ക​ര 559, പ​ത്ത​നാ​പു​രം 5,333, പു​ന​ലൂ​ർ 4,676, ച​ട​യ​മം​ഗ​ലം 1,267, വ​ട്ടി​യൂ​ർ​ക്കാ​വ് 2,383 എ​ന്നി​ങ്ങ​നെ​യാ​ണ്​ വോ​ട്ട്​ കു​റ​ഞ്ഞ​ത്. ഇ​തി​ൽ ആ​ല​പ്പു​ഴ, വ​ട്ടി​യൂ​ർ​ക്കാ​വ്, ചെ​ങ്ങ​ന്നൂ​ർ, അ​മ്പ​ല​പ്പു​ഴ, പാ​ല​ക്കാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ടു​ചോ​ർ​ച്ച​യി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സം​ശ​യ​മു​ണ്ട്.

വി​ജ​യി​ക്കു​ക​യോ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ക​യോ ചെ​യ്യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച് 36 മ​ണ്ഡ​ല​ങ്ങ​ളെ​യാ​ണ് ബി.​ജെ.​പി നേ​തൃ​ത്വം എ ​ക്ലാ​സ് കാ​റ്റ​ഗ​റി​യി​ലേ​ക്കു​യ​ർ​ത്തി പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ഫ​ണ്ടും ചെ​ല​വ​ഴി​ച്ചു. എ​ന്നാ​ൽ, മൂ​ന്നി​ട​ങ്ങ​ളി​ൽ ജ​യി​ക്കാ​നും ആ​റി​ട​ങ്ങ​ളി​ൽ ര​ണ്ടാ​മ​തെ​ത്താ​നു​മേ സാ​ധി​ച്ചു​ള്ളൂ.

ഇ​ത്​ എ​ന്തു​കൊ​ണ്ട്​ സം​ഭ​വി​ച്ചെ​ന്ന പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ങ്ങ​ളി​ലു​ണ്ടാ​കും. രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്യാ​തെ ‘വി​ക​സി​ത കേ​ര​ളം’ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്​ പ​ല​യി​ട​ങ്ങ​ളി​ലും തി​രി​ച്ച​ടി​യാ​യെ​ന്ന അ​ഭി​പ്രാ​യ​വും പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്. അ​തി​നൊ​പ്പം, എ​ഫ്.​സി.​ആ​ർ.​എ വി​ഷ​യ​ത്തി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക ഇ​ല്ലാ​താ​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വി​ശ​ക​ല​നം​ചെ​യ്യാ​ൻ 15ന് ​സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി​യും 16ന് ​ഭാ​ര​വാ​ഹി​യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Vote Leak, Ally Appeasement: BJP Leadership Braces for Criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.