കൊച്ചി: ഹിന്ദുത്വ ഫാഷിസം അടിച്ചേൽപിക്കുന്ന ബി.ജെ.പി സംഘ് പരിവാർ സർക്കാറിനെ അധികാരത്തിൽനിന്ന് ആട്ടിയകറ്റാൻ ഇൻഡ്യ മുന്നണിക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടിവ് പ്രമേയത്തിൽ അഭ്യർഥിച്ചു. ഇൻഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപവത്കരണത്തിന് ക്ഷണിക്കാൻ തക്കവിധം എല്ലാ ജനാധിപത്യ മതേതര കക്ഷികളും ദേശീയ താൽപര്യം മുൻനിർത്തി ഒത്തുതീർപ്പിനും വിട്ടുവീഴ്ചക്കും തയാറാകണം.
കേരളത്തിൽനിന്ന് മതനിരപേക്ഷ സ്ഥാനാർഥികൾ മാത്രമേ തെരഞ്ഞടുക്കപ്പെടാൻ പാടുള്ളൂ. ഇതിനായി ആസൂത്രിതവും തന്ത്രപരവുമായ നടപടികളിലൂടെ എൽ.ഡി.എഫും യു.ഡി.എഫും വിട്ടുവീഴ്ചക്ക് തയാറാകണമെന്നും മെക്ക ഭാരവാഹികൾ പറഞ്ഞു.
അവധിക്കാല വിനോദ-വിദേശ യാത്ര, ഉംറ തീർഥാടനം, ജുമുഅ നമസ്കാരം തുടങ്ങിയ കാരണങ്ങളാൽ ഒരാളും സമ്മതിദാനാവകാശം നഷ്ടപ്പെടാൻ ഇടയാക്കരുതെന്നും യോഗം അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡന്‍റ് പ്രഫ. പി. നസീർ, ജനറൽ സെക്രട്ടറി എം. അഖ്നിസ്, സെക്രട്ടേറിയറ്റ് ഭാരവാഹികളായ എൻ.കെ. അലി, എം.എ. ലത്തീഫ്, സി.ബി. കുഞ്ഞുമുഹമ്മദ്, ടി.എസ്. അസീസ്, എ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന, നസീബുല്ല, ജുനൈദ് ഖാൻ, ജില്ല ഭാരവാഹികളായ നസ്റുദ്ദീൻ മന്നാനി, കെ. റഫീഖ്, ഗഫൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.