നിർബന്ധിത വിരമിക്കൽ: ദക്ഷിണ റെയിൽവേ തയാറാക്കിയത്​ 2900 പേരുടെ പട്ടിക

തിരുവനന്തപുരം: നിർബന്ധിത വിരമിക്കലി​​​െൻറ ഭാഗമായി ദക്ഷിണറെയിൽവേയിൽ തയാറായത്​ 2900 പേരുടെ പട്ടിക. എല്ലാ കാറ്റഗ റിയിലെയും ജീവനക്കാർ ഉൾപ്പെടുന്ന പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ്​ വിവരം. ദക്ഷിണ റെയിൽവേക്ക്​ കീഴിലെ തിരുവനന്തപുരം, പാലക്കാട്​, ചെ​െന്നെ, മധുര, തൃച്ചി, സേലം ഡിവിനുകളിലുള്ളവരാണ്​ പട്ടികയിലുള്ളത്​. പാലക്കാട്​ ഡിവിഷിനിൽ ഇതിനോടകം ഒ​​രാൾക്ക്​ നിർബന്ധിത വിരമിക്കൽ നൽകി. മറ്റ്​ സോണുകൾ പുറത്താകുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ജീവനക്കാരെ കുറക്കാനുള്ള നടപടികളുമായി റെയിൽ​േവ മു​ന്നോട്ടുപോകു​​േമ്പാൾ ​സംയുക്​തമായി ചെറുക്കാനാണ്​ ട്രേഡ്​ യൂനിയുകളുടെ തീരുമാനം. കറുത്ത ബാഡ്​ജ്​ ധരിച്ച്​ ജോലിക്കെത്തിയതടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു​.

30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുമായ ജീവനക്കാരുടെ പട്ടിക തയാറാക്കിയാണ്​ നിർബന്ധിത വിരമിക്കലിനുള്ള നടപടികൾ പുരോഗമിക്കുന്നത്​. ജീവനക്കാരുടെ പ്രവർത്തനമികവ്​ വിലയിരുത്തി ഡിവിഷനുകളിലെ ജനറൽ മാനേജർമാർ, ഡെപ്യൂട്ടി മാനേജർമാർ എന്നിവരാണ്​ റ​ിപ്പോർട്ട്​ നൽകിയത്​. റെയിൽവേയുടെ തെറ്റായ നയങ്ങൾ​െക്കതിരെ ശബ്​ദമുയർത്തുന്ന ട്രേഡ്​ യൂനിയൻ രംഗത്തുള്ളവരെയടക്കം വെട്ടിനിരത്താനുള്ള നീക്കമാണെന്ന ആശങ്ക ജീവനക്കാർക്കിടയിൽ ശക്​തമാണ്​. ജീവനക്കാരെ കുറക്കുന്നതിനുള്ള നടപടികൾ റെയിൽവേ ജൂണിൽ തന്നെ ആരംഭിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം 13 ലക്ഷത്തിൽനിന്ന്​ 10 ലക്ഷമാക്കുകയാണ്​ ലക്ഷ്യം.

വിരമിച്ച ജീവനക്കാർക്ക്​ കരാർ അടിസ്​ഥാനത്തിൽ നിയമനം നൽകാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കു​േമ്പാഴാണ്​ കാര്യക്ഷമതയില്ലെന്ന വാദമുന്നയിച്ച്​ മറുഭാഗത്ത്​ ആളെ കുറക്കുന്നത്​. തിരുവനന്തപുരം ഡിവിഷനിൽ മാത്രം േലാക്കോ പൈലറ്റുമാരൊഴികെ ഇലക്​ട്രിക്കൽ, മെക്കാനിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ കാറ്റഗറിയിലുംെപട്ട 763 തസ്​തികകിലേക്ക്​ വിരമിച്ച ജീവനക്കാരെയാണ്​ കരാർ അടിസ്​ഥാനത്തിൽ നിയമിക്കുന്നത്​.

Tags:    
News Summary - Voluntary retirement - Southern Railway listed 200 employees - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.