തിരുവനന്തപുരം: തീവ്രകാഴ്ചപരിമിതരായ സർക്കാർ ജീവനക്കാർക്ക് അവരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനായി തിരുവനന്തപുരം ഐ.എം.ജിയുടെ നേതൃത്വത്തിൽ കപ്പാസിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം എന്ന പേരിൽ അഞ്ചുദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
സെപ്തംബർ 23 മുതൽ 27 വരെ ഐ.എം.ജി യിൽ നടക്കുന്ന പരിപാടിയിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള കാഴ്ച പരിമിതരായ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.
സർക്കാർ ഓഫീസുകൾ പേപ്പർ രഹിതമാക്കുന്നതിന്‍റെ ഭാഗമായി ഇ-പോർട്ടലുകളും, ഇ- ഓഫീസ് സംവിധാനവും എല്ലാ വകുപ്പുകളിലും നടപ്പിലാക്കി വരികയാണ്. ഈ ദിശയിലേക്കുള്ള നയമാറ്റം കാഴ്ച പരിമിതരായ സർക്കാർ ജീവനക്കാർ ശുഭപ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പൊതുമേഖലാ ബാങ്കുകളിലും ഐ.ടി കമ്പനികളിലും ധാരാളം കാഴ്ച പരിമിതർ ക്ലറിക്കൽ വർക്കുകൾ സ്ക്രീൻ റീഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വളരെ നന്നായി ചെയ്തുവരുന്നുണ്ട്.
ഓഫീസുകൾ ഇ-ഓഫീസ് സിസ്റ്റത്തിലേക്ക് മാറുമ്പോൾ കാഴ്ച പരിമിതർക്ക് വലിയൊരു അവസരമാണ് ലഭിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുകയും, തൊഴിലിടങ്ങളിൽ കാഴ്ചപരിമിതർക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും മറ്റുള്ളവർക്കൊപ്പം തൊഴിലെടുക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിൻറെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.