Posted On
date_range Updated On
date_range രാഷ്ട്രീയകാര്യ സമിതി യോഗം ഉമ്മന്‍ ചാണ്ടിയുടെ സൗകര്യം പരിഗണിച്ച് –സുധീരന്‍
മലപ്പുറം: മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിയുടെ കൂടി സൗകര്യം പരിഗണിച്ചാണ് ജനുവരി 14ലെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കഴിഞ്ഞ ദിവസം താനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് പരസ്യ ചര്‍ച്ചക്കില്ളെന്ന് സുധീരന്‍ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത ദിവസം കോഴിക്കോട്ടെ സമരപരിപാടിക്ക് നേതൃത്വം നല്‍കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞ സുധീരന്‍, രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ളെങ്കിലോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.