മു​ക്കം മി​നി പാ​ർ​ക്കി​ൽ ഇ​നി കു​ട്ടി​ക​ളു​ടെ ചി​രി​യും ക​ളി​യാ​ര​വ​ങ്ങ​ളും നി​റ​യും

മുക്കം: കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയോരത്തെ മുക്കം മിനി പാർക്കിൽ ഇനി കുട്ടികളുടെ ചിരിയും കളിയാരവങ്ങളും നിറയും. കുട്ടികൾക്ക് വൈകുന്നേരങ്ങൾ കൂടുതൽ ആഹ്ലാദകരമാക്കുന്നതിനായി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് പ്രവർത്തനമാരംഭിച്ചു. നഗരത്തിലെ കുടുംബങ്ങൾക്ക് ഒഴിവുസമയങ്ങൾ കുട്ടികളോടൊപ്പം സന്തോഷകരമായി ചെലവഴിക്കാനുള്ള പുതിയ ഇടം കൂടിയായി ഇതോടെ മിനി പാർക്ക് മാറും. ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനവും വേറിട്ടതായി.

മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂളിലെ കുട്ടികളാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ സന്തോഷത്തിനും വിനോദത്തിനുമായി ഒരുക്കിയ ഇടം ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈകളിലൂടെ നാടിന് സമർപ്പിച്ചതോടെ ചടങ്ങും ശ്രദ്ധേയമായി.

നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ മനീഷ ഉള്ളാട്ടിൽ, കെ.പി. ബിന്ദു, കൗൺസിലർമാരായ സജീഷ് വയലത്ത്, റൈനീഷ് നീലാംബരി, വി. ഗിരിജ, ഷഫീഖ് മാടായി, ലീല പുൽപറമ്പിൽ, വി. അബ്ദുല്ലക്കുട്ടി, പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ പി.ആർ.ഒ ടി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Children's Park Opened at Mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.