Posted On
date_range Updated On
date_range കോൺഗ്രസ് ഒറ്റക്കെട്ട്; വിവാദ പ്രസ്താവനകൾ ഒഴിവാക്കണം -വി.എം സുധീരൻ
തിരുവനന്തപുരം: കോൺഗ്രസ് ഒറ്റക്കെട്ടായി ഒരുമിച്ച് മുന്നോട്ട് പോവുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. കേന്ദ്ര-സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കേണ്ട നിർണായക സന്ദർഭമാണിത്. വിവാദപരമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ വിട്ട് നിൽക്കണമെന്നും സുധീരൻ അഭ്യർഥിച്ചു.
ചിലരുടെ ഭാഗത്ത് നിന്നുണ്ടായ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പ്രവർത്തകരിൽ നിന്നും അനഭിലഷണീയമായ കാര്യങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.