ജനവിധിയില്‍നിന്ന്​​ പാഠം പഠിക്കാത്ത സി.പി.എം പ്രവര്‍ത്തകരെ നിലക്ക്​ നിര്‍ത്തണം -വി.കെ.​ ശ്രീകണ്​ഠൻ

പാലക്കാട്: ജനവിധിയില്‍നിന്ന്​​ പാഠം പഠിക്കാത്ത സി.പി.എമ്മുകാര്‍ പ്രവര്‍ത്തകരെ നിലക്ക്​ നിര്‍ത്തണമെന്ന് ഡി. സി.സി പ്രസിഡൻറും നിയുക്ത എം.പിയുമായ വി.കെ. ശ്രീകണ്ഠന്‍. ജനങ്ങളുടെ സമാധാനജീവിതത്തിന് വിലങ്ങുതടിയാവുന്ന സി.പി.എം ഗുണ്ടായിസം അവസാനിപ്പിക്കണം. കഴിഞ്ഞദിവസം അർധരാത്രി ഡി.സി.സി ഓഫിസിന്​ നേരെയുണ്ടായ കല്ലേറിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബൈക്ക് ദൂരെ പാര്‍ക്ക് ചെയ്തശേഷം തൂവാലകൊണ്ട് മുഖം മറച്ച് എത്തിയ അക്രമികളാണ് കല്ലെറിഞ്ഞത്. ഇത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്​തമാണ്. ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറും. ചളവറയില്‍ ആഹ്ലാദപ്രകടനത്തിനിടെ എം.ബി. രാജേഷി​​െൻറ കയിലിയാടുള്ള വീടിനുനേര്‍ക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പടക്കം എറിഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

വീടിനുസമീപം റോഡിലാണ് പടക്കം പൊട്ടിച്ചത്. പ്രദേശത്തെ യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് അകാരണമായി പിടിച്ചുവെച്ചിരിക്കുകയാണ്​. ത​​െൻറ വീടിനും ഡി.സി.സി ഓഫിസിനും ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം പിന്‍വലിക്കണമെന്നും ശ്രീകണ്​ഠൻ ആവ​​ശ്യപ്പെട്ടു.

Tags:    
News Summary - vk sreekandan palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.