Posted On
date_range Updated On
date_range കായലിൽ ചാടിയ സി.പി.എം നേതാവ് വി.കെ കൃഷ്ണെൻറ മൃതദേഹം കണ്ടെത്തി
കൊച്ചി: കായലിൽ ചാടിയ സി.പി.എം നേതാവ് വി.കെ കൃഷ്ണെൻറ മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻറായിരുന്നു വി.കെ കൃഷണൻ. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടിൽ സഞ്ചരിക്കവെ സഹയാത്രികെൻറ കൈയിൽ ആത്മഹത്യാ കുറിപ്പ് നൽകിയ ശേഷം കായലിൽ ചാടുകയായിരുന്നു.
തന്നെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്താക്കാൻ എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി ശ്രമിക്കുന്നുവെന്നായിരുന്നു കത്തിെല ആരോപണം. താൻ തെറ്റുകളുടെ കൂമ്പാരമാണെന്നും കത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചതിെന തുടർന്ന്അദ്ദേഹത്തിന് പ്രസിഡൻറ് സ്ഥാനം നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.