Posted On
date_range Updated On
date_range വിതുര കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ അപേക്ഷ; വിധി ഫ്രെബുവരി എട്ടിന്
കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പെൺകുട്ടിയുടെ അപേക്ഷയിൽ ഫെബ്രുവരി എട്ടിന് കോട്ടയത്തെ പ്രത്യേക കോടതി വിധി പറയും. പ്രതി കൊല്ലം കടയ‌്ക്കൽ ജുബൈന മൻസിലിൽ സുരേഷിനെതിരായ (45) 24 കേസും സംയുക്തമായി വിസ്തരിക്കാനാണ് പ്രോസിക്യൂഷൻ തയാറെടുക്കുന്നത്. മൂന്നു കേസുകൾ വീതം ഒരുമിച്ച് വിചാരണ ചെയ്യാവുന്ന വിധത്തിൽ അനുമതി തേടി 28ന് കോടതിയിൽ അപേക്ഷ സമര്‍പ്പിക്കും.
കഴിഞ്ഞദിവസം വിസ്താരത്തിനിടെ ഇരയായ പെൺകുട്ടി പലപ്പോഴും വിതുമ്പിയിരുന്നു. പ്രതി സുരേഷിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി നേരേത്ത കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രതിഭാഗത്തിെൻറ ക്രോസ് വിസ്താരവും ഇതേ ദിവസമാണ് ആരംഭിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.