Posted On
date_range Updated On
date_range വിഷു കൈനീട്ടവുമായി എം.എം ഹസൻ ജഗതിയുടെ വീട്ടിൽ
തിരുവനന്തപുരം: വിഷു കൈനീട്ടവുമായി കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ നടൻ ജഗതി ശ്രീകുമാറിന്‍റെ വീട്ടിലെത്തി. വിഷുകൈനീട്ടവും കോടിയും പച്ചക്കറികളും സമ്മാനിച്ചാണ് ഹസൻ മടങ്ങിയത്. നേരത്തെ ജഗതിയുടെ അയൽകാരനായിരുന്ന ഹസൻ അദ്ദേഹത്തിന് അപകടം പറ്റിയതിന് ശേഷം മുടങ്ങാതെ വിഷുക്കോടി സമ്മാനിക്കാറുണ്ട്. കോണ്‍ഗ്രസ് നേതാവ് പാലോട് രവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.