നെടുമ്പാശ്ശേരി: ഗൾഫ് നാടുകൾ കേന്ദ്രമാക്കി വിസ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. അടുത്തിടെയായി ഇവരുടെ കെണിയിൽ ഒട്ടേറെപ്പേർ അകപ്പെട്ടു. വ്യാജവിസയും വ്യാജ വിമാനടിക്കറ്റും മുൻകൂർ നൽകിയ ശേഷമാണ് തട്ടിപ്പ്. വിമാനത്താവളത്തിലെത്തി പരിശോധനകൾക്ക് വിധേയമാകുമ്പോഴേ വ്യാജമാണെന്നത് തിരിച്ചറിയൂ. കഴിഞ്ഞ ദിവസം തിരുവല്ല സ്വദേശിയായ സച്ചു ചതിക്കിരയായി.
ഫേസ്ബുക്കിലാണ് ദുബൈയിലെ ഒരു കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം സച്ചു കണ്ടത്. രണ്ടുലക്ഷം രൂപ ടിക്കറ്റിനുൾപ്പെടെ ഓൺലൈനായിതന്നെ വാങ്ങി. വിസയുടെയും ടിക്കറ്റിന്റെയും കോപ്പി പണം നൽകുന്നതിനുമുമ്പ് നൽകിയപ്പോൾ അവിശ്വാസം തോന്നിയില്ല.
ഗൾഫിൽ കഴിയുന്ന ചില മലയാളികളാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് സംശയമുണ്ട്. ഒരേസമയം നിരവധിപേരെ വലയിലാക്കി പണം തട്ടും. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയുമാണ് ബന്ധപ്പെടുക. ആദ്യഘട്ടത്തിൽ വലിയ ശമ്പളം പ്രതീക്ഷിക്കേണ്ടെന്നും അറിയിക്കും. കുറേപ്പേർ വലയിലായിൽപിന്നെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യും.
പല കേസിലും അന്വേഷണം കാര്യമായി മുന്നോട്ടു പോകാറില്ല. അതുകൊണ്ടുതന്നെയാണ് തട്ടിപ്പുസംഘം വ്യാപിക്കുന്നത്. സച്ചുവിന്റെ മൊഴിയെടുത്ത നെടുമ്പാശ്ശേരി പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.