Posted On
date_range Updated On
date_range ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം ഉടൻ; ഭക്തർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരില്ലെന്ന് കെ.മുരളീധരൻ
ഗുരുവായൂർ: തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഭക്തർ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് ഇല്ലാതാക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ക്ഷേത്ര വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുകയും നവീന സൗകര്യങ്ങളൊരുക്കി ക്ഷേത്രത്തെ മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഭരണസമിതി ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷമാണ് കെ. മുരളീധരൻ വികസനപ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.