ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ 'ബയോ 360' ൽ വൈറോളജി ലബോറട്ടറി കെട്ടിടം പൂർത്തിയായി

തിരുവനന്തപുരം :സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ 'ബയോ 360' ൽ വൈറോളജി ലബോറട്ടറി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. മങ്കി പോക്സ് ഉൾപ്പെടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മോളിക്യുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങളാണ് ഈ ലാബുകളിൽ ഉണ്ടാകുക. പാർക്കിന്റെ ഒന്നാം ഘട്ടമായാണ് 80,000 ചതുരശ്ര അടിയിലെ കെട്ടിട സമുച്ചയം കെ എസ് ഐ ഡി സി സജ്ജമാക്കിയത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് വൈറോളജിക്ക് (ഐ.എ.വി) ഉടൻ കൈമാറും.

ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് അപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ലാബുകൾ സജ്ജമാക്കുന്നത്.

Tags:    
News Summary - Virology Laboratory Building Completed at 'Bio 360', Life Science Park, Kudaikkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.