കൊച്ചി: നാല് വിദ്യാർഥികൾക്ക് വൈറൽ പനി പിടിപെട്ടതോടെ കുസാറ്റ് ഹോസ്റ്റലുകൾ അടച്ചുപൂട്ടി . ഈ മാസം 19 വരെയാണ് ഹോസ്റ്റലുകൾ അടച്ചിടുക. രോഗം പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഹോസ്റ്റലുകൾ അടച്ചുപൂട്ടിയതെന്നാണ് കുസാറ്റ് അധികൃതർ പറയുന്നത്. അതേസമയം എച്ച് 3 എൻ 2 വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
രോഗത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണം. രോഗ വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തിൽ നടന്ന യോഗം നിർദേശിച്ചു. ഇൻഫ്ലുവൻസ വൈറസിന്‍റെ ഒരു വകഭേദമാണ് എച്ച്3 എൻ2. സാധാരണ പനിയിലും ചുമയിലും തുടങ്ങി, ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാൽ മരണത്തിലേക്കും വരെയെത്തും. എച്ച്3 എൻ2 പകരാതിരിക്കാൻ കൊവിഡിന് സമാനമായ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.